തിരുനെല്ലിയില്‍ ബസ് തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
മാനന്തവാടി : തിരുനെല്ലി തെറ്റ് റോഡില്‍ സ്വകാര്യബസ് തടഞ്ഞു നിര്‍ത്തി പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കണ്ണൂര്‍ പുതിയതെരുവ് ആശാരിക്കമ്പനി നയാക്കന്‍ നടുക്കണ്ടിയില്‍ എന്‍.എന്‍ മുബാറക്ക് (28) നെയാണ് മാനന്തവാടി ഡിവൈഎസ്പി പി.എല്‍. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
2022 ഒക്ടോബര്‍ 5 ന് തിരുനെല്ലി തെറ്റ് റോഡില്‍ വെച്ച് സ്വകാര്യബസ് തടഞ്ഞു നിര്‍ത്തി 2.60 കോടി രൂപ കവര്‍ച്ച ചെയ്തതാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ പിതിയതെരുവില്‍ നിന്നുമാണ് കസ്റ്റിഡിയിലെടുത്തത്. ഇതോടെ അറസ്റ്റിലയവരുടെ എണ്ണ്ം 15 ആയി.