സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന : വീണ്ടും 45000 ത്തിലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. 44,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപ കൂടി 5605 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില. 14ന് 45,320 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു എന്ന പ്രതീതി ഉണ്ടാക്കിയത്.