വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണം: ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
പുൽപ്പള്ളി : വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ 6.20 ഓടെയായിരുന്നു സംഭവം. വേലിയമ്പം ഇളവുങ്കൽ സണ്ണിയുടെ നേരെയായിരുന്നു ആക്രമണം.
ബൈക്കിൽ യാത്ര ചെയ്യവെ ആന ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റു ബൈക്ക് തകർന്നു. സണ്ണി കുട്ടികളെ ബസ് കയറ്റിവിടാൻ ബൈക്കിൽ പോവുകയായിരുന്നു. കുട്ടികൾ പിന്നാലെ ഓട്ടോ റിക്ഷയിലായിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.