കോഴിക്കോട് വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു
പനമരം : കോഴിക്കോട് മാവൂർ റോഡിലെ പൊറ്റമ്മലിൽ വാഹനാപകടത്തിൽ പനമരം ചെറുകാട്ടൂർ കണ്ണാടിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു. കൂവക്കാട്ടിൽ കെ.ഡി തോമസിന്റെയും ഡെയ്സിയുടെയും മകൻ നൈജിൽ എസ് ടോം (31) ആണ് മരിച്ചത്.
നൈജിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസ്സിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം. കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു നൈജിൽ. ഭാര്യ: ഷിബിന. ഒരു മകളുണ്ട്. സഹോദരങ്ങൾ : ഡനിഷ, സ്റ്റാനിയ.