മേപ്പാടിയിൽ പാലുമായി വന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞു ; രണ്ടുപേര്‍ക്ക് പരിക്ക്
മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പാലുമായി എത്തിയ പിക്കപ്പ് ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്. കല്‍പ്പറ്റയില്‍ നിന്നും മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് മറിഞ്ഞത്.
റോഡിന് താഴ്ഭാഗത്തായി വീടിനുമുറ്റത്തേക്കാണ് വാഹനം പതിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.