വീട്ടുമുറ്റത്ത് കെട്ടിയിട്ട വളര്‍ത്തുനായയെ വന്യമൃഗം ആക്രമിച്ചു കൊന്നു
തവിഞ്ഞാല്‍ : വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ കെട്ടിയിട്ട വളര്‍ത്തുനായയെ വന്യമൃഗം കൊന്നുതിന്നു. തവിഞ്ഞാല്‍ പഞ്ചായത്തിലെ കണ്ണോത്തുമല തലക്കോട്ടില്‍ ബിജുവിന്റെ പൊമേറിയന്‍ ഇനത്തില്‍പ്പെട്ട നായയെയാണ് വന്യമൃഗം കൊന്നു തിന്നത്. ഇന്ന് രാവിലെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.