വയനാട്ടുകാരിയായ നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു
മാനന്തവാടി : മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു. വെള്ളമുണ്ട ഒഴുക്കൻമൂല പാലേക്കുടി ജോസഫിൻ്റെയും ലില്ലിയുടെയും മകൾ അനി സജി (44) ആണ് മരിച്ചത്. ഇരിട്ടി അങ്ങാടിക്കടവ് അതുല്യ സ്റ്റുഡിയോ ഉടമ മമ്പള്ളിക്കുന്നേൽ സജി തോമസിൻ്റ ഭാര്യയാണ്. മക്കൾ : അതുല്യ ആൻ തോമസ്, ഇവാന ട്രീസ തോമസ്. മാർച്ച് ആറിനായിരുന്നു അനി ജോലിക്കായി ജർമ്മനിയിലെത്തിയത്.