വേലിയമ്പത്ത് ആളില്ലാത്ത വീട്ടിൽ മോഷണം ; 3 ലക്ഷം രൂപയുടെ സ്വർണാഭരണവും ഡയമണ്ടും കവർന്നു
പുൽപ്പള്ളി : വേലിയമ്പത്ത് ആളില്ലാത്ത വീട്ടിൽ മോഷണം. 3 ലക്ഷം രൂപയുടെ സ്വർണാഭരണം മോഷണം പോയി. വേലിയമ്പം മരകാവ് മാനുവലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച വീട്ടുകാർ കോഴിക്കോട് പോയപ്പോഴായിരുന്നു മോഷണം.
വീടിന്റെ അപ്പ് സ്റ്റെയിറിൽ ഗോവണി വച്ച് കയറി പിൻഭാഗത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ വിടിനുള്ളിൽ കയറിയതെന്നാണ് നിഗമനം. ബെഡ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച് ഡയമണ്ടും സ്വർണവുമടക്കം മോഷ്ടിച്ചു.
ബുധനാഴ്ച രാത്രി 8.30 യോടെ വീട്ടുകാർ തിരിച്ചെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരമറിയുന്നത്. അലമാരയിലുണ്ടായിരുന്ന സാധനങ്ങളുൾപ്പടെ വാരിവലിച്ചിട്ട നിലയിലാണ്. പുൽപ്പള്ളി പോലീസിൻ്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വഡും വിരലടയാള വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തി.