മാനന്തവാടിയിലെ മാല മോഷണം : പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയില്‍
മാനന്തവാടി : മാനന്തവാടിയില്‍ നിന്നും കാല്‍നടയാത്രികയുടെ മാല പിടിച്ചു പിടിച്ചുപറിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രികനെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് സച്ചു എന്ന സജിത്ത് കുമാര്‍ (ജിമ്മന്‍ ) ആണ് താമരശ്ശേരിയില്‍ വെച്ച് പിടിയിലായത്.
മാനന്തവാടി സി.ഐ അബ്ദുള്‍ കരീമടങ്ങുന്ന സംഘം ഇന്നലെ വൈകീട്ടോടെ പ്രതിയെന്ന് സംശയിക്കുന്ന സച്ചുവിനെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ നീക്കങ്ങളിലാണ് സച്ചു പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷം മാത്രമേ പോലീസില്‍ നിന്നും ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.
സംസ്ഥാനത്തുടനീളം മാല പിടിച്ചുപറി, കവര്‍ച്ച, മോഷണം എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ് കായംകുളം സ്വദേശിയായ ഇയാൾ.