തലപ്പുഴയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി : യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ
മാനന്തവാടി : വയനാട്ടിലെത്തിയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ തലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട്, തലപ്പുഴ മണ്ഡലം പ്രസിഡന്റ് ജിജോ വരയാല്‍ എന്നിവരാണ് കരിങ്കൊടി വീശിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാനന്തവാടി എരുമത്തെരുവില്‍ പ്രതിഷേധത്തിനായി നിന്ന രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പനമരം യൂത്ത് ലീഗ് പ്രസിഡന്റ് സി.പി ലത്തീഫ്, നൗഫല്‍ വടകര എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.