വെള്ളാരംകുന്നിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്കേറ്റു
കൽപ്പറ്റ : വെള്ളാരംകുന്നിൽ കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും നില ഗുരുതരമല്ല. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം.