കെ.വി അബു അന്തരിച്ചു
പനമരം : കൈതക്കൽ കടവത്ത് കെ.വി അബു (84 ) അന്തരിച്ചു. സജീവ മുസ്ലീംലീഗ് പ്രവർത്തകനും സാമുഹ്യ സംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. പനമരം പഞ്ചായത്തിൽ മുസ്ലീംലീഗിനെ കെട്ടി പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ്. ലീഗ് സംസ്ഥാന കൗൺസിൽ അംഗം, ജില്ലാകമ്മിറ്റി മെമ്പർ, STU കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി മെമ്പർ , മുസ്ലീം ലീഗിൻ്റെ വിവിധ പ്രാദേശിക ഭാരാവാഹിത്വവും വഹിച്ചിട്ടുണ്ട്.
ഭാര്യമാർ : പരേതയായ ഖദീജ പനമരം, മാമി. മക്കൾ : നൂർജഹാൻ , അബ്ദുൾ സലീം ( ദുബൈ ), ഫസ്ന . ഖബറടക്കം കൈതക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ഉച്ചക്ക് 1.30 ന്.