സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ നേരിയ കുറവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 43880 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5485 രൂപയും ആണ്.
ഈ മാസം 18, 19 തിയതികള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5530 രൂപയായിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മാര്‍ച്ച് ഒമ്പതിലെ 5090 രൂപ ആണ്.
മാര്‍ച്ച് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 41,280 രൂപയായിരുന്നു വില. മാര്‍ച്ച് രണ്ടിന് ഇതില്‍ നിന്ന് 120 രൂപ കൂടി 41400 എത്തി. ഇതേ വില തന്നെയായിരുന്നു മൂന്നിനും. മാര്‍ച്ച് നാലിന് 80 രൂപ കൂടി 41480 എത്തിയ സ്വര്‍ണം അഞ്ചിനും ആറിനും അതേ നവിലയില്‍ തന്നെയാണ് വ്യാപാരം നടത്തിയത്. മാര്‍ച്ച് ഏഴിന് 160 രൂപ കുറഞ്ഞതോടെ 41320 ലേക്കും പിറ്റേന്ന് 520 രൂപ കുറഞ്ഞ് 40800 ലേക്കും എത്തി.
മാര്‍ച്ച് ഒമ്പതിനും സ്വര്‍ണവിലയില്‍ ഇടിവാണ് ഉണ്ടായത്. 80 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 40720 രൂപയില്‍ സ്വര്‍ണവില എത്തി. പിന്നീട് അങ്ങോട്ടാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. 10, 11, 12 തിയതികളില്‍ സ്വര്‍ണ വില ഏറിയും കുറഞ്ഞുമിരുന്നു. എന്നാല്‍ 13 നും 14 നും കൂടി സ്വര്‍ണവിലയില്‍ 800 രൂപയാണ് കൂടിയത്. ഇതോടെ 42520 എന്ന നിലയിലേക്ക് സ്വര്‍ണം എത്തി.
മാര്‍ച്ച് 15 ന് വില 80 രൂപ കുറഞ്ഞെങ്കിലും പിന്നീട് വില പിടിവിട്ട് ഉയരുകയായിരുന്നു. വെറും മൂന്ന് ദിവസം കൊണ്ട് 1800 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഇതോടെ സ്വര്‍ണവില 44000 വും കടന്ന് കുതിച്ചു. മാര്‍ച്ച് 16 ന് 400 രൂപ, മാര്‍ച്ച് 17 ന് 200 രൂപ, മാര്‍ച്ച് 18 ന് 1200 രൂപ എന്നിങ്ങനെയായിരുന്നു ഈ ദിവസങ്ങളില്‍ വര്‍ധിച്ചത്.
മാര്‍ച്ച് 18 നും ഇതേവിലയില്‍ തന്നെയാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. മാര്‍ച്ച് 22 ന് 640 രൂപ കുറഞ്ഞതോടെ വില 43360 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് 23 ന് 480 രൂപ ഉയര്‍ന്ന് വില 43840 രൂപയായി. ഇന്നലേയും 160 രൂപ കൂടിയതോടെ വീണ്ടും സ്വര്‍ണവില 44000 ത്തില്‍ എത്തി.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില 76 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയും ആണ്.