സ്വർണവില വീണ്ടും 44,000ത്തിൽ ; ഇന്ന് 160 രൂപ കൂടി
സ്വർണവില വീണ്ടും 44,000ത്തിൽ ; ഇന്ന് 160 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5500 രൂപയും പവന് 44,000 രൂപയുമായി.
തുടര്‍ച്ചയായ വില വര്‍ധനവിന് പിന്നാലെ സ്വർണവില തിങ്കളാഴ്ച കുറഞ്ഞിരുന്നു. പവന് 200 രൂപയാണ് ഇന്നലെ കുറഞ്ഞത്. മുൻപുള്ള രണ്ട് ദിവസങ്ങളിൽ ഒരു പവന്‍ സ്വര്‍ണത്തിന് 44240 രൂപ എന്ന നിലയിലാണ് വ്യാപാരം നടന്നിരുന്നത്. മാര്‍ച്ച് 10 മുതല്‍ തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണവില 18,19 തായതികളില്‍ സര്‍വകാല റെക്കോര്‍ഡിലെത്തി. 43,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ തിങ്കളാഴ്ചത്തെ വില. ഗ്രാമിന് 5480 രൂപയും.