വള്ളിയൂർക്കാവിലെ അമ്യൂസ്മെന്റ് റൈഡുകളിൽ കയറണമെങ്കിൽ കീശകീറും : പ്രതിഷേധവുമായി യുവമോർച്ച
മാനന്തവാടി : വയനാടിന്റെ ദേശീയ ഉത്സവമാണ് വള്ളിയൂർക്കാവ് ദേവീക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ചരിത്രത്തിലാദ്യമായി മലയാള മാസം ഒന്നാം തീയതി തന്നെ ഉത്സവം ആരംഭിക്കുകയുണ്ടായി. കാഴ്ചക്കാർക്കും ആസാദാർക്കും മനം കാവരുന്ന നിരവധി അമ്യൂസ്മെന്റ് റൈഡുകളാണ് ഈ പ്രാവശ്യം ഒരുക്കിയിരിക്കുന്നത്.
കുടുംബത്തിനെയും കൂട്ടി അമ്യൂസ്മെന്റ് റൈഡുകളിൽ കയറിയാൽ കീശ കീറുന്നാ അവസ്ഥയാണ് ഉള്ളതെന്ന് യുവമോർച്ച കുറ്റപ്പെടുത്തി. ഒരാൾക്ക് 100 രൂപ എന്നതാണ് റൈഡുകളിലെ ടിക്കറ്റ് നിരക്ക് കുട്ടികളുമൊത്ത് അമ്യൂസ്മെന്റ് റൈഡിൽ കയറാൻ എത്തുന്നവർ ദൂരെ നിന്ന് കണ്ടു മാത്രം മടങ്ങിപ്പോകുന്ന അവസ്ഥ.
ആദിവാസികൾ അടക്കം നിരവധി പേരാണ് ദിനംപ്രതി ഉത്സവ ദിവസങ്ങളിൽ എത്തുന്നത് .ഇവരെ ചൂഷണം ചെയ്യുന്ന രീതിയിലാണ്
അമ്യൂസ്മെൻറ് റൈഡ് ഉടമകൾ ഈടാക്കുന്നത്. സാധാരണക്കാർക്കും ആദിവാസികൾക്കും ഉപകാരപ്രദമായ രീതിയിൽ നടത്തണമെന്ന് അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി യുവമോർച്ച മുന്നോട്ടു പോകുമെന്നും യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശരത്കുമാർ കെ ,യുവമോർച്ച മാനന്തവാടി മണ്ഡലംഅഖിൽ കണിയാരം, ജനറൽ സെക്രട്ടറി വിഷ്ണുരാജ്, ജയൻ കെ. കെ. , മധു ഐ സി എന്നിവർ സംസാരിച്ചു