അരക്കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ കടവില്‍ അരക്കിലോ കഞ്ചാവുമായി രണ്ട്പേർ അറസ്റ്റിൽ. ബത്തേരി സ്വദേശികളായ കരിമ്പുവയല്‍ കന്നുംപറക്കല്‍ കെ.എസ് സൂരജ് (19), റഹ്‌മത്ത് നഗര്‍ പള്ളത്ത് വീട് മുഹമ്മദ് ഫാറൂഖ് ( 22) എന്നിവരാണ് അറസ്റ്റിലായത്. ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവെന്ന് പോലീസ് വ്യക്തമാക്കി.
പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ കെ.സുകുമാരനും സംഘവും പെരിക്കല്ലൂർ കടവിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.