തെരുവുനായ്ക്കൾ പശുക്കിടാങ്ങളെ ആക്രമിച്ചു കൊന്നു
മാനന്തവാടി : തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പശുക്കിടാങ്ങൾ ചത്തു. തരുവണ ചെറുവങ്കണ്ടി ഹമീദിന്റെ ഉടമസ്ഥതയിലുള്ള പശുക്കിടാങ്ങളാണ് ചത്തത്.
മാനന്തവാടി എരുമത്തെരുവ് നേതാജി റോഡിൽ സ്വകാര്യവ്യക്തിയുടെ തൊഴുത്ത് വാടകയ്ക്കെടുത്താണ് ഹമീദ് പശുക്കളെ വളർത്തുന്നത്. ശനിയാഴ്ച രാവിലെയാണ് പശുക്കിടാങ്ങളെ ചത്തനിലയിൽ കണ്ടെത്തിയത്.
വന്യജീവികൾ ആക്രമിച്ചതാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് വനപാലകരെത്തി നടത്തിയ പരിശോധനയിലാണ് തെരുവുനായ്ക്കളുടെ ആക്രമണത്താലാണ് പശുക്കിടാങ്ങൾ ചത്തതെന്ന് സ്ഥിരീകരിച്ചത്.