രാഹുൽഗാന്ധി 20 നും 21നും വയനാട്ടിൽ
കൽപ്പറ്റ : രാഹുൽഗാന്ധി എം.പി മാർച്ച് 20 ന് വീണ്ടും വയനാട്ടിലെത്തും. മുക്കം, എൻ.ഐ.ടി എന്നിവിടങ്ങളിലെ വിവിധ പരിപാടികൾ കഴിഞ്ഞ് മാർച്ച് 20 ന് രാത്രിയാണ് വൈത്തിരി വില്ലേജിലെത്തുക.
21 ന് രാവിലെ 10.30 ന് മുട്ടിൽ ജി.പി. കമ്യൂണിറ്റി ഹാളിൽ ബെംഗളൂരു മലയാളിസമാജം പണിത വീടുകളുടെ താക്കോൽദാനം നിർവഹിക്കും. തുടർന്ന് 11.45 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന യു.ഡി.എഫ്. തദ്ദേശസ്വയംഭരണ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കും. 2.30 ന് കൽപ്പറ്റ ഫാത്തിമ മാത മിഷന്റെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തശേഷം കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവും.