കഞ്ചാവ് ചെടി വീടിന്റെ ടെറസിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ചു; അഞ്ചുകുന്നിൽ ഒരാൾ അറസ്റ്റിൽ
മാനന്തവാടി : കഞ്ചാവ് ചെടി വീടിന്റെ ടെറസിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ചയാൾ അറസ്റ്റിൽ. അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടിൽ റഹൂഫാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
റഹൂഫിന്റെ വീട് പരിശോധിച്ചതിൽ വീടിന്റെ ടെറസിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ച് പോന്നിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത റഹൂഫിനെ റിമാൻഡ് ചെയ്തു.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എസി, സുരേഷ് വി കെ, സനൂപ് കെ എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സൽമാ കെ ജോസ് എന്നിവരും പങ്കെടുത്തിരുന്നു.