പെരിക്കല്ലൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പുൽപ്പള്ളി : പെരിക്കല്ലൂർ തോണിക്കടവിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ബത്തേരി സ്‌കൂള്‍കുന്ന് പാലത്തില്‍ വീട്ടില്‍ ജുനൈസ് (32), കുപ്പാടി മൂന്നാം മൈല്‍ തയ്യില്‍ വീട്ടില്‍ സുബീര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ധനനും സംഘവും നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തികൊണ്ട് വരികയായിരുന്ന 1.265 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്.
പ്രതികള്‍ ബൈരകുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി ബത്തേരി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പന നടത്തി വരികയായിരുന്നു. ജുനൈസ് ചന്ദന കടത്ത് കേസിലും, അടിപിടി കേസിലും, സുബിര്‍ കഞ്ചാവ് , അടിപിടി കേസുകളിലും പ്രതിയാണ്.
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, ഇ.ബി. ശിവന്‍. എം.എം. ബിനു. ഡ്രൈവര്‍ എന്‍.എം. അന്‍വര്‍ സദാത്ത് എന്നിവരും റെയിഡില്‍ പങ്കെടുത്തു.
കെ എല്‍ 13 കെ 3950 രജിസ്‌ട്രേട്രേഷനിലുള്ള കാറിലാണ് കഞ്ചാവ് കടത്തിയത്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.