തേൻ ശേഖരിക്കാൻ പോവുന്നതിനിടെ ചെതലയത്ത് കരടിയുടെ ആക്രമണം: യുവാവിന് പരിക്കേറ്റു
പുൽപ്പള്ളി : ചെതലയം ആറാംമൈൽ ചൂരക്കുനിയിൽ കരടിയുടെ ആക്രമത്തിൽ യുവാവിന് പരിക്കേറ്റു. ചെതലയം പുകലമാളം കാട്ടുനയ്ക്ക കോളനിയിലെ രാജൻ (45) ആണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് കരടിയുടെ ആക്രമണം. രാജനും ഭാര്യയും തേൻ ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു. റോഡിലൂടെ നടന്നു പോകുകയായിരുന്ന രാജനെ പെട്ടെന്ന് കരടി ആക്രമിക്കുകയായിരുന്നു. ഭാര്യ കല്ലെടുത്ത് എറിഞ്ഞപ്പോൾ കരടി പിൻ വാങ്ങുകയായിരുന്നു . കഴുത്തിനും പുറത്തുമായി പരിക്കേറ്റ രാജനെ ബത്തേരി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.