ഭക്ഷണശാലകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
മാനന്തവാടി : തലപ്പുഴയില്‍ ഭക്ഷണശാലകളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി കട പൂട്ടിച്ചു.
പരിശോധനയില്‍ വൃത്തിഹീനമായ സാഹജര്യത്തില്‍ കണ്ട മറ്റു കടകള്‍ക്കും ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. പൊരുന്നന്നൂര്‍ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷാനോ സദാനന്ദന്‍, രജുല തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.