September 20, 2024

പുൽപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വയോധികൻ മരിച്ചു ; ഒരാൾക്ക് പരിക്ക്

1 min read
Share

 

പുൽപ്പള്ളി : പുൽപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുല്പള്ളിയിലെ മുൻ ചെമ്പ് പാത്ര വ്യാപാരിയായിരുന്ന താനിതെരുവ് അഴകുളത്ത് ജോസ് (69) ആണ് മരിച്ചത്.

 

ഇന്ന് വൈകിട്ട് ആറ് മണിയോടെ പുല്പള്ളി വിമലമേരി ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽ ആനപ്പാറ സ്വദേശി ഗണേശിന് സാരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ : ചെൽസി കടമ്പൂർ കണക്കഞ്ചേരിയിൽ കുടുംബാംഗം. മക്കൾ : ജസ്റ്റിൻ, ജോപി, ജോമിനി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.