അഡ്മിഷൻ ആരംഭിച്ചു
പനമരം : ഡബ്ല്യു.എം.ഒ ഇമാം ഗസ്സാലി അക്കാദമിയിലേക്ക് 2023-24 അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. മദ്രസ അഞ്ചാം തരവും സ്കൂൾ ഏഴാം തരവും പൂർത്തീകരിച്ച ആൺകുട്ടികൾക്ക് പ്രവേശന പരീക്ഷയിലൂടെ എട്ടാം ക്ലാസിലേക്കാണ് (സെക്കൻഡറി ഒന്നാം വർഷത്തിലേക്ക്) അഡ്മിഷൻ നൽകുന്നത്. എട്ടു വർഷം നീണ്ടുനിൽക്കുന്ന പാഠ്യപദ്ധതിയിൽ മതവിഷയത്തിൽ ഡിഗ്രിയും മൗലവി ആലിം ഗസ്സാലി ബിരുദവും സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബാച്ചിലർ ഡിഗ്രിയും നൽകുന്നു. അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം എന്നീ ഭാഷാപഠനവും പ്രസംഗ തൂലികാ രംഗത്തെ പരിശീലനവും കമ്പ്യൂട്ടർ പരിജ്ഞാനവും നൽകിവരുന്നു. ഇൻറർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് മലേഷ്യ അടക്കം അന്തർദേശീയ-ദേശീയ യൂണിവേഴ്സിറ്റികളുമായി അക്കാദമിക് സഹകരണമുള്ള ഇമാംഗസ്സാലി അക്കാദമി വയനാട് ജില്ലയിലെ ജാമിഅഃ നൂരിയ്യയുടെ അഫിലിയേഷൻ ഉള്ള എ.പ്ലസ് സ്ഥാപനം കൂടിയാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഏപ്രിൽ 23. മാർച്ച് 15 മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. jamianooriya.in/admission വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 884885756, 9961262334, 9633745037 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.