പെരിക്കല്ലൂരിൽ മുക്കാല്‍ കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പ്പള്ളി : പെരിക്കലൂര്‍ തോണികടവില്‍ കഞ്ചാവുമായി യുവാവ് പിടിയിൽ. ഏച്ചോം മൂഴയില്‍ ജോബിന്‍ ജേക്കബ് (24) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനക്കായി കൊണ്ടുവന്ന 706 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
ബുള്ളറ്റില്‍ അസമയത്ത് സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബൈരകുപ്പയില്‍ നിന്നും അഞ്ചുകുന്ന് പരിസര പ്രദേശങ്ങളില്‍ വില്‍പ്പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.
പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ അനന്ത കൃഷ്ണനും സംഘവുമാണ് ഇയാളെ പിടികൂടിയത്.