സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ് ; ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു
സംസ്ഥാനത്ത് കുത്തനെ കുറഞ്ഞ് സ്വർണ വില. ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞ് ഗ്രാമിന് 5,100 രൂപയിലും പവന് 40,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,165 രൂപയിലും പവന് 41,320 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില മാർച്ച് 4 മുതൽ മാർച്ച് 6 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 5,185 രൂപയും പവന് 41,480 രൂപയുമാണ്.