രാജ്യത്ത് ഏപ്രില്‍ ഒന്ന് മുതല്‍ സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം : നിര്‍ദേശവുമായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം
ഹാള്‍മാര്‍ക്കിങ് തിരിച്ചറിയലിനുളള എച്ച്.യു.ഐ.ഡി നമ്പറില്ലാത്ത സ്വരണാഭരണങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കാനാവില്ല. പഴയ നാല് മുദ്ര ഹാള്‍മാര്‍ക്കിങ് ഉളള ആഭരണങ്ങളുടെ വില്‍പ്പന അനുവദിക്കില്ലെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു. പകരം ആറക്ക എച്ച്‌യുഐഡി നമ്പറാണ് നിര്‍ദേശിച്ചിരിക്കുന്നത്. രണ്ട് ഗ്രാമില്‍ താഴെയുളള ആഭരണങ്ങള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പുതിയ വിഞ്ജാപനങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല.
രണ്ട് തരം ഹാള്‍മാര്‍ക്കിങ്ങും തമ്മില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് കേന്ദ്രം അറിയിച്ചു. പഴയ ഹാള്‍മാര്‍ക്കിങ് ആഭരണങ്ങളില്‍ മാര്‍ച്ച് 31ന് അകം എച്ച്‌യുഐഡി നമ്പര്‍ പതിപ്പിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
എന്നാല്‍ ഒരു മാസം കൊണ്ട് എല്ലാ ആഭരണങ്ങളിലും ആറക്ക നമ്ബര്‍ പതിപ്പിക്കുക പ്രായോഗികമല്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതിന് കൂടുതല്‍ സാവകാശം അനുവദിക്കണമെന്നും ധൃതി പിടിച്ച് നടപ്പാക്കേണ്ട കാര്യമല്ല ഇതെന്നും അസോസിയേഷന്‍ പറഞ്ഞു. 100 പീസ് ആഭരണങ്ങളില്‍ നമ്ബര്‍ പതിപ്പിക്കാന്‍ തന്നെ മൂന്ന് മണിക്കൂറെടുക്കുമെന്നും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു. വില്‍പ്പന നടത്തുന്ന ഓരോ ആഭരണവും അക്കൗണ്ടില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്‌യുഐഡി മുദ്ര നിര്‍ബന്ധമാക്കുന്നത്. കണക്കില്‍പ്പെടാത്ത പഴയ സ്വര്‍ണം പോലും ഭാവിയില്‍ അക്കൗണ്ടില്‍പ്പെടുത്താനാകും.