September 20, 2024

വയനാട്ടിൽ വരള്‍ച്ച ലഘൂകരണ നടപടികള്‍ ഉറപ്പാക്കണം – ജില്ലാ വികസന സമിതി

1 min read
Share

 

കൽപ്പറ്റ : വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ചാ സാധ്യതയുളള പ്രദേശങ്ങളില്‍ കുടിവെളള സൗകര്യമൊരുക്കുന്നതിനുളള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. വേനല്‍ ചൂടിന് കാഠിന്യമേറുന്നതിനാല്‍ വനമേഖലയില്‍ കാട്ടുതീ തടയുന്ന തിനുളള പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കണം. വനത്തിലും മറ്റും വന്യമൃഗ ങ്ങള്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും ജലലഭ്യത ഉറപ്പാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. വരള്‍ച്ച ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം തിങ്കളാഴ്ച്ച ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വരള്‍ച്ച സാധ്യത പ്രദേശങ്ങളിലും കുടിവെളളക്ഷാമം നേരിടുന്ന സ്ഥലങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കുടിവെളള കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. പുഴകളി ലേയും തോടുകളിലേയും തടയണകളില്‍ വെളളം സംഭരിക്കുന്നതിനുളള നടപടികള്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നതിനും ജലസ്രോതസുകള്‍ വൃത്തിയാക്കുന്നതിനും നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ പദ്ധതി നിര്‍വ്വഹണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി. 2022 – 23 വാര്‍ഷിക പദ്ധതികള്‍ക്ക് അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച അവലോകനത്തിലാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതി കളുടെ നിര്‍വ്വഹണം നൂറ് ശതമാനം പൂര്‍ത്തീകരിക്കാനും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച പ്ലാന്‍ ഫണ്ടില്‍ നിന്നും 85.70 ശതമാനം തുക ചെലവഴിച്ചതായി യോഗം വിലയിരുത്തി. 225.90 കോടി രൂപ അനുവദിച്ചതില്‍ 193.61 കോടി രൂപ പദ്ധതിയിനത്തില്‍ ചെലവഴിച്ചിട്ടുണ്ട്.

 

സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുളള റവന്യൂ പുരസ്‌ക്കാരം നേടിയ ജില്ലാ കളക്ടര്‍ എ.ഗീതയെ ജില്ലാ വികസന സമിതി യോഗം അഭിനന്ദിച്ചു. ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഒ.ആര്‍. കേളു, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം എന്‍.ഐ. ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.