വള്ളിയൂർക്കാവ് ആറാട്ടുത്സവം : സ്റ്റേജ് കലാപരിപാടികൾക്ക് അപേക്ഷ ക്ഷണിച്ചു
മാനന്തവാടി : മാർച്ച് 15 മുതൽ 28 വരെ നടക്കുന്ന വള്ളിയൂർക്കാവ് ആറാട്ടുത്സവത്തിന്റെ ഭാഗമായി ആഘോഷക്കമ്മിറ്റിയുടെ താഴെകാവിലെ സ്റ്റേജിൽ പ്രാദേശിക കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ മാർച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം ഉത്സവാഘോഷക്കമ്മിറ്റി വള്ളിയൂർക്കാവ് ഭഗവതിക്ഷേത്രം, ആറാട്ടുതറ പി.ഒ., മാനന്തവാടി, 670645 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9526436613, 9747161713, 7907362542.