മാനന്തവാടി കല്ലിയോട്ടുകുന്നിൽ തീപ്പിടുത്തം
മാനന്തവാടി : മാനന്തവാടി നഗരസഭയിലെ കല്ലിയോട്ടുകുന്ന് ഭാഗത്ത് തീപ്പിടുത്തം. വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലത്താണ് തീപിടിച്ചത്. ആദിവാസി ജനവിഭാഗത്തിന് പതിച്ച് നല്‍കിയ ഒരേക്കറിന് മുകളിലുള്ള സ്ഥലത്തെ കാടും മറ്റും അഗ്‌നിക്കിരയായി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് മാനന്തവാടിയില്‍ നിന്നുള്ള അഗ്‌നി സംരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. മാനന്തവാടി അഗ്‌നിരക്ഷാ നിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ പി.സി ജെയിംസ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഇ.കുഞ്ഞിരാമന്‍, എന്‍.ആര്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.