സ്കൂട്ടർ നിർത്തിയിട്ടിരുന്ന ഗുഡ്സ് ജീപ്പിന്റെ പിന്നിലിടിച്ച് യുവാവ് മരിച്ചു
പുൽപ്പള്ളി : പുൽപ്പള്ളി ഭുദാനത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻമെമ്പറും, വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റുമായ വേലിയമ്പം കുന്നപ്പള്ളിൽ സാബു .കെ.മാത്യു (44) ആണ് മരിച്ചത്. സാബു സഞ്ചരിച്ച സ്കൂട്ടർ നിർത്തിയിട്ടിരുന്ന ഗുഡ്സ് ജീപ്പിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സുൽത്താൻ ബത്തേരിയിൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഭാര്യ : അമ്പിളി (അധ്യാപിക. വേലിയമ്പം ഡി.വി.എച്ച്.എസ്.എസ്). മക്കൾ : അനോൺ സാബു , ബേസിൽ സാബു.