കൽപ്പറ്റയിൽ പഴയ പെട്രോൾ പമ്പിൽ തീപ്പിടിത്തം ; ഒഴിവായത് വൻഅപകടം
കൽപ്പറ്റ : കൽപ്പറ്റ നഗരത്തിലെ പൂട്ടികിടക്കുന്ന പെട്രോൾ പമ്പിലെ മാലിന കൂമ്പാരത്തിന് തീപിടിച്ചു. വൻ അപകടം ഒഴിവായി.
ചെമ്മണ്ണൂർ ജംങ്ഷന് സമീപത്തെ മാതൃഭൂമി ഓഫീസിനടുത്തുള്ള പൂട്ടിക്കിടക്കുന്ന വിജയ പമ്പിലാണ് ചൊവ്വാഴ്ച രാത്രിയിൽ തീപ്പിടുത്തമുണ്ടായത്. പമ്പിലെ പഴയ പെട്രോൾ ടാങ്കറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കിയിട്ടിരുന്ന കൂമ്പാരത്തിൽ ആരോ സിഗരറ്റ് കുറ്റി ഇട്ടതാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് വിവരം. തുടക്കത്തിൽ തീ വലിയ തോതിൽ കത്തിപ്പടർന്നെങ്കിലും ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ തീ പടരാതെ വൻ അപകടം ഒഴിവാക്കുകയായിരുന്നു.