റാട്ടകൊല്ലിമലയിൽ 300 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് എസ്‌റ്റേറ്റുടമ തടയണ കെട്ടിയടച്ചു : നാട്ടുകാർ സംഘടിച്ചെത്തി തടയണ തുറന്നു
കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടെ ഉടമസ്ഥതയിലുള്ള തോടിനു കുറുകെ തടയണ കെട്ടിയടച്ച് എസ്‌റ്റേറ്റുടമ വെള്ളം തടഞ്ഞതോടെ റാട്ടക്കൊല്ലിയിലെയും പുൽപ്പാറയിലെയും മുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളംമുട്ടി.
റാട്ടകൊല്ലിമലയിലെ സ്വകാര്യ എസ്റ്റേറ്റുടമയാണ് തടയണയുടെ ഷട്ടർ താഴ്ത്തി വെള്ളം ഒഴുകിപ്പോവാത്ത രീതിയിൽ താർപായ കൊണ്ട് കെട്ടിയടച്ചത്. തോട്ടംനനയ്ക്കാനാണ് പൊതുതോട് തടസ്സപ്പെടുത്തി നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചത്. അതുകൊണ്ട് ഒരാഴ്ചയിലധികമായി രണ്ടുപ്രദേശത്തുള്ളവർ മുഴുവൻ ദുരിതമനുഭവിക്കുകയാണ്.
നഗരസഭയ്ക്ക് പരാതിനൽകിയിട്ടും ഉദ്യോഗസ്ഥർ വന്നുപോയതല്ലാതെ കാര്യമായ ഇടപെടലുണ്ടായില്ല. ഇതോടെ നാട്ടുകാർതന്നെ ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി തടയണ തുറക്കുകയായിരുന്നു.