സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവിലയിടിഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 10 രൂപ നിരക്കിലും പവന് 80 രൂപ നിരക്കിലുമാണ് വിലയിടിഞ്ഞത്. ഇതോടെ ഗ്രാമിന് 5,210 രൂപയും പവന് 41,680 രൂപയും ഇന്ന് രേഖപ്പെടുത്തി. ഗ്രാമിന് 5,220 രൂപയിലും പവന് 41,760 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
ആറ് ദിവസത്തെ വിലയിടിവിന് ശേഷം ശനിയാഴ്ച പവന് 320 രൂപ വർധിച്ചിരുന്നു. എന്നാൽ ആഴ്ചയുടെ തുടക്കത്തിൽ വിലയിടിഞ്ഞു വീണ്ടും ചാഞ്ചാട്ടം തുടരുന്ന പ്രവണതയാണ് വിപണിയിൽ കാണുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഫെബ്രുവരി 17 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,180 രൂപയും പവന് 41,440 രൂപയുമാണ്. കൂടിയ നിരക്ക് ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ്.