കാർ നിയന്ത്രണം വിട്ട് മരമില്ലിന് മുകളിലേക്ക് മറിഞ്ഞു ; വാഹനാപകടങ്ങളിൽ നാല് പേര്‍ക്ക് പരിക്ക്
കല്‍പ്പറ്റ : കല്‍പ്പറ്റ – പിണങ്ങോട് റോഡില്‍ മരമില്ലിന്റെ മുകളിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. 15 അടിയോളം താഴ്ചയിലുള്ള മരമില്ലിന് മുകളിലേക്കാണ് കാർ മറിഞ്ഞത്. ചുണ്ട പാമ്പ്രൻ വീട്ടിൽ പ്രവീണും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. ഗര്‍ഭിണിയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കൽപ്പറ്റ വെള്ളാരംകുന്ന് പെട്രോള്‍ പമ്പിന് മുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കല്‍പ്പറ്റ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍, പമ്പ് ജീവനക്കാരന്‍ നിധിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിധിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.