April 5, 2025

പിതാവിൽ നിന്നും വീതംലഭിച്ച 15 സെന്റ് ഭൂമി അനാഥരും ആംലബഹീനരുമായ മൂന്ന് കുടുംബങ്ങൾക്ക് സൗജന്യമായി നൽകി വയനാട് സ്വദേശി ജോമോൻ

Share

 

പുൽപ്പള്ളി : പിതാവിൽ നിന്നും വീതംലഭിച്ച 15 സെന്റ് ഭൂമി മൂന്ന് കുടുംബങ്ങൾക്ക് നൽകി പെരിക്കല്ലൂർ സ്വദേശി ജോമോൻ. വീതംലഭിച്ച ഭൂമി അനാഥരും ആംലബഹീനരുമായ മൂന്ന് കുടുംബങ്ങൾക്കാണ് വീതിച്ചു നൽകിയത്.

 

പെരിക്കല്ലൂർ കുടിയിരുപ്പിൽ ജോമോൻ ജോസഫ് എന്ന 46 കാരനായ യുവാവാണ് 15 സെന്റ് സ്ഥലം മൂന്ന് കുടുംബങ്ങൾക്ക് സൗജന്യമായി നൽകി മാതൃകയായത്. കാൻസർ, തളർവാത രോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും ആരും ആശ്രയമില്ലാത്ത ഒരു കുടുംബത്തിനുമാണ് കൈത്താങ്ങായി ജോമോനെത്തിയത്. സ്വന്തമായി ഭൂമിയില്ലാതിരുന്ന ഇവർക്ക് സ്ഥലം ലഭിച്ചതോടെ ഇനി സ്വന്തംവീടെന്ന സ്വപ്‌നവും സാക്ഷാത്കരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

 

പിതാവ് നൽകിയ 85 സെന്റിൽ നിന്നാണ് 15 സെന്റ് ജോമോൻ ഭൂരഹിതർക്ക് നൽകിയത്. അതിന് പ്രചോദനമായത് മരിക്കുന്നതിന് മുമ്പ് പിതാവായ ജോസഫ് പറഞ്ഞ വാക്കുകളായിരുന്നു. തന്നെ സംസ്കരിക്കാൻ കല്ലറ വാങ്ങുന്നതിന് പകരം ആ പണം സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി ചെലവഴിക്കണമെന്നായിരുന്നു പിതാവിന്റെ ഉപദേശം. സാധിക്കുന്നവിധം മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യണമെന്നും ജോസഫ് മകനോട് പറഞ്ഞു. പിതാവിന്റെ വാക്കുകൾ പൂർണമായി ഉൾക്കൊണ്ടാണ് ജോമോൻ സഹജീവികളെ സഹായത്തിനായി ഇറങ്ങിത്തിരിച്ചത്.

 

പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെയാണ് ഏറ്റവും അർഹരായവരെ കണ്ടെത്തിയത്. തനിക്കുള്ള ബാക്കി ഭൂമിയിൽനിന്ന് ഭാവിയിൽ കൂടുതൽ പേർക്ക് സഹായം നൽകാനുള്ള പദ്ധതികളും ജോമോനുണ്ട്. അന്നമ്മയാണ് ജോമോന്റെ മാതാവ്. ഭാര്യ ഷൈനിയും ജോമോന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കരുത്തേകി കൂടെയുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.