ബിവറേജിൽ ഹെൽമെറ്റ് ധരിച്ചെത്തി മദ്യമോഷണം: യുവാവ് അറസ്റ്റിൽ
കൽപ്പറ്റ : ബിവറേജ് കോർപ്പറേഷന്റെ കൽപ്പറ്റ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്‌ടിച്ച യുവാവ് പിടിയിൽ. മുട്ടിൽ സ്വദേശി രാജേന്ദ്രൻ(35)നെയാണ് കൽപ്പറ്റ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ജനുവരി 29ന് വൈകീട്ട് ആറരയോടെ എത്തിയ ഇയാൾ കൗണ്ടറിൽ നിന്ന് മദ്യം വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെ ജീവനക്കാർ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് ഇയാൾ സ്ഥിരമായി മോഷണം നടത്തുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് ഔട്ട്‌ലെറ്റ് മാനേജർ പൊലീസിൽ പരാതി നൽകിയത്.
വില കൂടിയ ചില മദ്യ കുപ്പികള്‍ കാണാതായത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സിസിടിവി പരിശോധിച്ചത്. വില കൂടിയ മദ്യം ഒളിപ്പിച്ച ശേഷം വില കുറഞ്ഞ ബിയര്‍ വാങ്ങി ഔട്ട്‌ലെറ്റില്‍നിന്ന് പുറത്തേക്ക് പോകുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.