തലപ്പുഴയിൽ വീണ്ടും കാറിന് തീപ്പിടിച്ചു ; ഒരാഴ്ചയ്ക്കിടെ വയനാട്ടിൽ കത്തിനശിച്ചത് 3 കാറുകൾ
മാനന്തവാടി : തലപ്പുഴ 44 -ല്‍ കാര്‍ കത്തിനശിച്ചു. ഡസ്റ്റര്‍ കാറിനാണ് തീ പിടിച്ചത്. ഇന്നുച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
റോഡ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളമുപയോഗിച്ച് നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
രണ്ട് ദിവസം മുമ്പ് തലപ്പുഴ ടൗണിലും, ഇന്നലെ തൃശിലേരിയിലും കാര്‍ കത്തി നശിച്ചിരുന്നു.