തൃശ്ശിലേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് കത്തി നശിച്ചു
കാട്ടിക്കുളം : തൃശിലേരി മൊട്ടയ്ക്ക് സമീപം കാര്‍ കത്തി നശിച്ചു. മലപ്പുറം കൊണ്ടോട്ടി പാപ്പാട്ട് ബിജുവും കുടുംബവും സഞ്ചരിച്ച ടാറ്റ നാനോ കാറാണ് കത്തി നശിച്ചത്.
ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തൃശിലേരിയിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. കാറിന്റെ പുറക് ഭാഗത്ത് നിന്നും കരിഞ്ഞ ഗന്ധം അനുഭവപ്പെട്ട ബിജു ഉടനെ വാഹനം നിര്‍ത്തി കുടുംബത്തോടൊപ്പം കാറില്‍ നിന്നും പുറത്തിറങ്ങിയ ഉടന കാര്‍ പിന്നോട്ട് നിരങ്ങി നീങ്ങി തീയാളി പടരുകയായിരുന്നു.
മാനന്തവാടിയില്‍ നിന്നും 2 യൂണിറ്റ് അഗ്‌നി സംരക്ഷ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ വി.പി. വിശ്വാസ്, അസി.സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) പി.എം.അനില്‍, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ വി.പി.വിനോദ് , ഇ.കെ.ആസിഫ്, ശശി.കെ.ജി, സുധീഷ്.കെ, സതീഷ്.എ.ബി, ഗോപിനാഥന്‍ ടി.പി, വിനു കെ.എം, ധീരജ്.പി, ഹോംഗാര്‍ഡുമാരായ വിജയാനന്ദന്‍, ഇ.ജെ.കുര്യാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.