വയനാട്ടിൽ വീണ്ടും പ്രസവാനന്തരം യുവതി മരിച്ചു : ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
കല്‍പ്പറ്റ : വയനാട്ടിൽ പ്രസവത്തെത്തുടര്‍ന്ന് വീണ്ടും യുവതി മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ. കൽപ്പറ്റ വെങ്ങപ്പള്ളി ആർ.സി.എൽ.പി സ്കൂളിന് സമീപത്തെ രാജന്റെ മകൾ ഗീതു (32) ആണ് മരിച്ചത്.
അമിത രക്തസ്രാവത്തെത്തുടര്‍ന്ന് കല്‍പ്പറ്റ ജന.ആശുപത്രിയില്‍ നിന്ന് മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇന്നലെ വൈകിട്ട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഗീതുവിന്റെ നവജാത ശിശു ജന.ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.