മേപ്പാടി പാലവയലില്‍ വാഹനാപകടത്തിൽ യുവാവ് മരിച്ചു
മേപ്പാടി : പാലവയലില്‍ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകൻ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ബന്ധുവിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു സംഭവം.
ആംബുലന്‍സിന് പുറകെ സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന വിഷ്ണു സ്‌കൂട്ടറിൽ നിന്ന് മറിഞ്ഞാണ് അപകടത്തില്‍പ്പെട്ടത്. പുറകെ എത്തിയ യാത്രക്കാരാണ് വീഷ്ണു റോഡില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.