നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് ; ഇന്റര്‍വ്യൂ ഫെബ്രുവരി 7 ന്
കൽപ്പറ്റ : നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടക്കുന്ന മാപ്പത്തോണില്‍ 2 മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജിയോളജി/ജിയോഗ്രഫി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 27 വയസ്സ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കും. താല്‍പ്പര്യമുളളവര്‍ ഫെബ്രുവരി 7 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലെ ആസൂത്രണഭവനില്‍ നവകേരളം കര്‍മപദ്ധതി – 2 ജില്ലാ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 9188120334.