September 20, 2024

പനമരത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

1 min read
Share

 

പനമരം : പനമരം – നടവയൽ റോഡിൽ മാത്തൂർ സർവ്വീസ് സ്റ്റേഷന് സമീപം വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്കും ജീപ്പും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അഞ്ഞണിക്കുന്ന് സ്വദേശി പുനത്തിൽ ഹാരിസ് (38) , മകൾ ദിൽഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാരിസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.