സുരക്ഷാ പ്രശ്‌നം; ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവെച്ചു
ജമ്മുകശ്മീര്‍ : ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ ആരംഭിച്ച യാത്ര സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് നിര്‍ത്തിവെച്ചത്. ജമ്മു കശ്മീരില്‍ നിന്നും ഇന്നലെയാണ് ജോഡോ യാത്ര കശ്മീരിലേക്ക് തിരിച്ചത്.
സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുല്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ബനിഹാലില്‍ നിന്ന് അനന്ത് നാഗിലേക്കാണ് ഇന്നത്തെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ യാത്ര തുടങ്ങി പത്ത് കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യാത്ര അടിയന്തിരമായി നിര്‍ത്തിവെക്കുകയായിരുന്നു. ഒമര്‍ അബ്ദുള്ള അടക്കം ഇന്ന് ജോഡോ യാത്രക്കൊപ്പം ഉണ്ടായിരുന്നു.
സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ യാത്ര നിര്‍ത്തിവെക്കുമെന്ന് ജയറാം രമേശ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ യാത്രക്ക് അവധി നല്‍കിയിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ തുടരുകയാണെങ്കില്‍ നാളെയും യാത്രക്ക് അവധി നല്‍കും.
ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്ബര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമായി. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന്‍റെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന ക്യാമ്ബയിന്‍, മുന്ന് ഘട്ടങ്ങളായിട്ടാണ് നടക്കുക. ബ്ലോക്ക് തലത്തില്‍ പദയാത്രകളും ജില്ലാതല പ്രവര്‍ത്തന കണ്‍വെന്‍ഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മഹിളാ മാര്‍ച്ചുകളും സംഘടിപ്പിക്കും.