പനമരത്ത് വാഹനാപകടം : മൂന്ന് പേർക്ക് പരിക്കേറ്റു
പനമരം : പനമരം ആര്യന്നൂർ നടയിൽ പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാത്രി 7.45 ഓടെ പനമരം ഭാഗത്തേക്ക് വന്ന ഓമ്നിവാനും മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അതിഥി തൊഴിലാളികളും രാജസ്ഥാൻ സ്വദേശികളുമായ രണ്ടു പേർക്കും കരണി സ്വദേശിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ മൂവരെയും മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.