കൽപ്പറ്റയിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രികൻ മരിച്ച നിലയിൽ
കല്‍പ്പറ്റ : കൽപ്പറ്റയിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രികൻ മരിച്ച നിലയിൽ. കല്‍പ്പറ്റ ഓണിവയല്‍ സ്വദേശിയും നിലവില്‍ റാട്ടക്കൊല്ലി പാടിയില്‍ താമസിച്ചു വരുന്നതുമായ ജിജിമോന്‍ (പാപ്പന്‍ – 44 ) ആണ് മരിച്ചത്. കല്‍പ്പറ്റ ബൈപ്പാസ് റോഡരികിലെ ജനമൈത്രി ജംഗ്ഷനിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടന്നു പോവുന്നതിനിടെ ഏതോ വാഹനമിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. ഇടിച്ച വാഹനം നിർത്താതെ പോയി. കല്‍പ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.