കാന്റീന്‍ നടത്തിപ്പ് ; അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ ഉടമസ്ഥതയിലുള്ള കല്‍പ്പറ്റ ക്ലാസ്-1 റസ്റ്റ് ഹൗസിലെ കാന്റീന്‍ അടുത്ത ഒരു വര്‍ഷത്തെ നടത്തിപ്പിന് നല്‍കുന്നതിനായി മുന്‍പരിചയമുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് അടക്കാവുന്ന പാട്ടത്തുക, മേല്‍വിലാസം, ഒപ്പ്, ഫോണ്‍ നമ്പര്‍ എന്നിവ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി മുദ്രവെച്ച ദര്‍ഘാസ് ജനുവരി 24 ന് രാവിലെ 11 നകം പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കല്‍പ്പറ്റ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04936 206077.