പനമരത്തെ ട്രാഫിക് പരിഷ്‌കരണം പുനപരിശോധിക്കണം: ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ( സി.ഐ.ടി.യു )
പനമരം : പനമരം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കാന്‍ പോകുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ സ്റ്റാന്റുകളുടെ ദൂരംവെട്ടി കുറച്ച് വ്യപാരികള്‍ക്ക് ഒത്താശ ചെയ്യുന്ന പഞ്ചായത്തിന്റെ പുതിയ ട്രാഫിക് പരഷ്‌കരണം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു പ്രതിഷേധ പ്രകടന നടത്തുകയും പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം കൈമാറുകയും ചെയ്തു. തൊഴിലാളികള്‍ക്ക് അനുകൂല തിരുമാനം ഉണ്ടായില്ലെങ്കില്‍ പഞ്ചായത്തിനെതിരെ ശക്തമായ സമരവുമായി സിഐടിയു മുന്നോട്ട് പോകുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.