May 30, 2025

കൽപ്പറ്റയിൽ കല്ലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

Share

 

കൽപ്പറ്റ : എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തിന് സമീപം തോടിനോടു താഴെ ചേർന്ന കല്ലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. തൃക്കൈപ്പറ്റ സ്വദേശി മനോജ് (50) ആണ് മരിച്ചത്. സഹോദരന്‍ ബത്തേരി ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

 

ഇന്നലെ ഉച്ചയ്ക്കുശേഷം സ്കൂൾ വിദ്യാർഥികളാണ് മൃതദേഹം കണ്ടത്. തുടർന്ന് കൽപ്പറ്റ പോലീസിൽ വിവരമറിയിച്ചു. കല്ലിടുക്കിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മതദേഹം. എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിൽ പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.