സ്പെക്ട്രം ജോബ്ഫെയർ ജനുവരി 19 ന് കൽപ്പറ്റയിൽ
കൽപ്പറ്റ : ജില്ലയിലെ സർക്കാർ/സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കായി വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന തൊഴിൽമേള 19 ന് കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ നടക്കും.
മേളയിൽ പങ്കെടുക്കുന്നതിനായി കേരള നോളജ് എക്കണോമി മിഷന്റെ DWMS connect എന്ന മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ, knowledgemission.kerala.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്യുകയോ, തൊഴിൽമേള നടക്കുന്ന ദിവസം നേരിട്ടു ഹാജരാകുകയോ ചെയ്യാം. ഫോൺ : 9497825130.